സംസ്ഥാനത്ത് അതികഠിനമായ ചൂട് തുടരുമെന്ന് ദുരന്തനിവാരണ അതോറിറ്റി . ചൂടിനെതിരെയുള്ള ജാഗ്രത നിര്‍ദേശം ചൊവ്വാഴ്ച വരെ നീട്ടിയിട്ടുണ്ട് . വയനാട് ഒഴികെയുള്ള ജില്ലകളില്‍ ശരാശരി താപനില രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുന്നത് .
സൂര്യതാപ തീവ്രതയുടെ തോതും ഉയര്‍ന്നേക്കും . സൂര്യതാപത്തിനും സൂര്യാഘാതത്തിനും സാധ്യത ഏറിയതിനാല്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട് .
നിര്‍ജലീകരണം സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കണമെന്നും , പൊള്ളല്‍ , ക്ഷീണം എന്നിവയുണ്ടായാല്‍ ഉടനടി വൈദ്യസഹായം നേടണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .
Discussion about this post