ലാവലിന്‍ കേസ് മധ്യ വേനലവധിക്ക് പരിഗണിക്കാനായി ഹര്‍ജി സുപ്രിംകോടതി മാറ്റിവെച്ചു. സി ബി ഐ യ്ക്ക് വേണ്ടി ഹാജര്‍ ആകുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദത്തിനായി തയ്യാറെടുത്ത് ഇന്ന് കോടതിയില്‍ ഹാജരായിരുന്നു . എന്നാല്‍ കേസ് സുപ്രിംകോടതി മാറ്റിവെയ്ക്കുകയായിരുന്നു .കൂടാതെ കെഎസ്ഇബി മുൻ ചെയർമാൻ ആർ ശിവദാസ് സിബിഐ സത്യവാങ്മൂലത്തിന് മറുപടി സമർപ്പിക്കാൻ ആറ് ആഴ്ചത്തെ സമയം വേണമെന്നും ആവശ്യപ്പെട്ടിരുന്നു ഇതും കൂടി പരിഗണിച്ചാണ് ഹര്ജി മാറ്റിവെച്ചത്.
പിണറായി വിജയൻ അടക്കമുള്ള മൂന്നുപേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
പിണറായി വിജയനും വൈദ്യുതി ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്നു പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുതപദ്ധതികളുടെ നവീകരണത്തിനു കണ്‍സല്‍ട്ടന്റായി വൈദ്യുതി ബോര്‍ഡ് കാനഡയിലെ എസ്എന്‍സി ലാവ്ലിന്‍ കമ്പനിയുമായി കുറ്റകരമായ ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടുവെന്നു കണ്ടെത്തിയതായി സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനിക്കു കരാര്‍ നല്‍കാന്‍ ഇവര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു. ചട്ടങ്ങള്‍ ലംഘിച്ചും നടപടിക്രമങ്ങള്‍ അവഗണിച്ചും നല്‍കിയ കരാര്‍ മൂലം വൈദ്യുതി ബോര്‍ഡിന് 390 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കേസ്
കമ്പനിക്കു കരാര്‍ നല്‍കാന്‍ ഇവര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു. ചട്ടങ്ങള്‍ ലംഘിച്ചും നടപടിക്രമങ്ങള്‍ അവഗണിച്ചും നല്‍കിയ കരാര്‍ മൂലം വൈദ്യുതി ബോര്‍ഡിന് 390 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കി എന്നാണ് കേസ്
Discussion about this post