അനാവശ്യമായി നിരന്തരം വിമര്‍ശനമുയര്‍ത്തുന്ന മാധ്യമത്തോടുള്ള അമര്‍ഷവും അനിഷ്ടവും തമാശരൂപേണ പരസ്യമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി . ടിവി 9 ന്റെ പുതിയ ഹിന്ദി ന്യൂസ് ചാനല്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു ചാനല്‍ സി.ഇ.ഒ.യോട് പരിഹാസരൂപേണയുള്ള വിമര്‍ശനം .’ എന്നെ അധിക്ഷേപിക്കുക എന്നത് രക്തത്തിലുള്ള ആള്‍ക്കാരെ താങ്കള്‍ ജോലിയ്ക്ക് എടുത്തുവല്ലേ ‘ എന്നായിരുന്നു തമാശയായി ചാനല്‍ സി.ഇ.ഒയായ രവി പ്രകാശിനോട് മോദി ചോദിക്കുന്നത്.
എന്നാല്‍ ഞങ്ങള്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ ശ്രമിക്കുകയാണ് എന്നായിരുന്നു പ്രകാശിന്റെ മറുപടി. ‘അത് വേണ്ട. ഈ നിസഹായ ആത്മാക്കളും ജീവിച്ചുപോകട്ടെ. അവരുടെ ആത്മാക്കള്‍ മരിച്ചാല്‍ പിന്നെയൊരു രസമുണ്ടാകില്ല’- എന്നായിരുന്നു മോദിയുടെ ചിരിച്ച് കൊണ്ടുള്ള പ്രതികരണം
വീഡിയൊ ഇതിനകം സോഷ്യല്‍ മീഡിയകളില്‍ സജീവ ചര്‍ച്ചയായി കഴിഞ്ഞു.
പ്രധാനമന്ത്രി മോദി എപ്പോഴാണ് ടിവി 9ലെ മാധ്യമപ്രവര്‍ത്തകരുടെ രക്തം പരിശോധിച്ചതെന്ന് വിമര്‍ശനവുമായി എഎപി രാജ്യസഭാ എംപി സഞ്ജയ് സിങ്ങ് രംഗത്തെത്തി.
ടി.വി 9 ചാനലിനെ മോദി പരസ്യമായി ഭീഷണിപ്പെടുത്തുന്നുവെന്ന് #കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാലയും ആരോപിച്ചു.
Discussion about this post