ജയിലിലടയ്ക്കപ്പെട്ട കോഴിക്കോട് ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. പ്രകാശ് ബാബുവിന് വേണ്ടി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ മുഖാവരണം ധരിച്ച് വോട്ട് അഭ്യര്‍ത്ഥിക്കുന്നു.
ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കേസ്സെടുത്താണ് പ്രകാശ്ബാബുവിനെ ജയിലിലടച്ചിരിക്കുന്നത്. ഒരു പ്രകാശ്ബാബുവിന് പകരം ആയിരം പ്രകാശ്ബാബുമാര് എന്ന ആശയവുമായാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോഴിക്കോട് നഗരത്തില്‍ ഞങ്ങളും പ്രകാശ് ബാബു ക്യാമ്പയിനിന് തുടക്കം കുറിച്ചത്.
സ്ഥാനാര്‍ഥി ജയിലിലാണെന്നും ശബരിമല പ്രക്ഷോഭത്തിന്റെ പേരിലാണ് ജയിലിലടയ്ക്കപ്പെട്ടതെന്ന അഭിമാനത്തോടെയാണ് വോട്ടര്‍മാരെ സമീപിക്കുന്നതെന്നും വ്യക്തമാക്കിയാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകാശ്ബാബുവിന്റെ പേരില്‍ പ്രചാരണ രംഗത്ത് നിറയുന്നത്.
ശബരിമലയില്‍ ആചാരലംഘനത്തിനെതിരെ സമരം നടത്തിയതിനാണ് യുവമോര്ച്ചനേതാവിനെ ജയിലിലടച്ചിരിക്കുന്നത്. പത്തനംതിട്ട ജയിലില്‍ ആണ് പ്രകാശ്ബാബു. ജയിലില്‍ കിടന്നാണെങ്കിലും തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് പ്രകാശ്ബാബു മാധ്യമങ്ങളോട് പ്രതികരിച്ചത്.
Discussion about this post