വിപണിയില്‍ തരംഗമാവുകയാണ് മോഡി സാരികള്‍.പ്രധാനമന്ത്രിയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്ന സാരികള്‍ ഏറെ കൗതുകമുണര്‍ത്തുന്നു.സാരിയേക്കാളും സാരികള്‍ക്ക് നല്‍കിയിരിക്കുന്ന പേരുകളാണ് രസം.
സര്‍ജിക്കല്‍ സ്ട്രൈക്ക്, എയര്‍ സ്ട്രൈക്ക്, മന് കീ ബാത്ത്, മോദി വിഷന്‍ എന്നിങ്ങനെയൊക്കെയാണ് സാരികള്‍ക്ക് പേര്. പൂക്കളും ഡിസൈനുകളും മാത്രമല്ല രണ്ടായിരം രൂപാ നോട്ടിന്റെ ചിത്രവും മോദിക്കൊപ്പം ചില സാരികളില്‍ ഇടം പിടിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയോടുള്ള തങ്ങളുടെ പിന്തുണ അറിയിക്കാനാണ് മോദി സാരികള്‍ ധരിക്കുന്നതെന്നാണ് സ്ത്രീകളുടെ നിലപാട്. കറുത്ത നിറമുള്ള തുണിയില്‍ മോദിയുടെ ചിത്രവും പൂക്കളുമൊക്കെ ആലേഖനം ചെയ്തിരിക്കുന്ന സാരികള്‍ക്കാണ് മധ്യപ്രദേശിലെ ജബല്പൂരില് ആവശ്യക്കാര്‍ ഏറെയുള്ളത്. സാരിക്ക് പേര് സര്‍ജിക്കല്‍ സ്ട്രൈക്ക്! നിരവധി സ്ത്രീകളാണ് ഇത്തരം സാരി തേടി ദിവസേന കടകളിലെത്തുന്നത്.
ദിവസവും ഇരുപതിലധികം മോദി സാരികള്‍ വിറ്റു പോകാറുണ്ടെന്ന് അനൂജ് ജയിന് എന്ന വ്യാപാരി പറയുന്നു.സൂററ്റില്‍ നിന്നാണ് ഈ സാരികള്‍ രാജ്യമെമ്പാടുമുള്ള വസ്ത്രവിപണികളിലേക്കെത്തുന്നത്. ബീഹാറിലും ഒഡീഷയിലുമെല്ലാം മോദി സാരികള്‍ വന്‍തോതില്‍ വിറ്റഴിയുന്നുണ്ട്.
Discussion about this post