കാക്കനാട്: ചാലക്കുടി ലോകസഭാ മണ്ഡലത്തില്‍ ഹിന്ദു-മുസ്ലിം കൃസ്ത്യന്‍ ആത്മീയാചാര്യന്മാരുടെ ആശീര്‍വ്വാദവുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കെട്ടിവെക്കാനുള്ള പണം നല്‍കിയത് മണ്ഡലത്തിലെ ആത്മീയ വ്യക്തിത്വങ്ങളാണ്. മലങ്കര ഓര്‍ത്തഡോക്‌സ് സഭ അങ്കമാലി ഭദ്രാസ അധിപന്‍ യൂഹാനോന്‍ മാര്‍ പോളികാര്‍പസ്,ശബരിമല മുന്‍ മേല്‍ശാന്തി പി വി നാരായണന്‍ നമ്പൂതിരി, ഡോ.ഷെയ്ക് യൂസഫ് സുല്‍ത്താന്റെ മകന്‍ നിസാമുദ്ദീന്‍ എന്നിവരാണ് തെരഞ്ഞെടുപ്പില്‍ കെട്ടി വെയ്ക്കാനുള്ള പണം നല്‍കിയത്. അവരുടെ വീട്ടിലെത്തി ആശിര്‍വ്വാദം വാങ്ങിയ ശേഷമാണ് സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പ് വരണാധികാരിയ്ക്ക് മുന്നിലെത്തി പത്രിക സമര്‍പ്പിച്ചത്.
തെരഞ്ഞെടുപ്പ് വരണാധികാരിയായ എറണാകുളം ജില്ലാ കലക്ടര്‍ മൊഹമ്മദ് വൈ സഫറുള്ളയുടെ മുമ്പാകെയാണ് അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.ഒ രാജഗോപാല്‍ എം എല്‍ എ, ബി ജെ പി ലീഗല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ അഡ്വ. കെ ആര്‍ രാജഗോപാല്‍, ബി ജെ പി മേഖല ജനറല്‍ സെക്രട്ടറി എന്‍ പി ശങ്കരന്‍കുട്ടി,ബി ജെ പി ജില്ലാപ്രസിഡന്റ് എന്‍ കെ മോഹന്‍ദാസ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനു ശേഷമായിരുന്നു പത്രിക സമര്‍പ്പണത്തിന് എത്തിയത്.അഡ്വ. കെ ആര്‍ രാജഗോപാലാണ് പേര് നിര്‍ദ്ദേശിച്ചത്.ഒരു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്.മറ്റ് സെറ്റ് പത്രികകള്‍ അടുത്ത ദിവസങ്ങളില്‍ സമര്‍പ്പിക്കും.
ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ശിവരാജന്‍,ബി ജെ പി സംസ്ഥാന സെക്രട്ടറി രേണു സുരേഷ്,ജില്ലാ സെക്രട്ടറി എം എന്‍ മധു അടക്കം നിരവധി എന്‍ ഡി എ പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.ചാലക്കുടി മണ്ഡലത്തില്‍ നൂറു ശതമാനം വിജയ പ്രതീക്ഷയുണ്ടെന്ന് പത്രിക സമര്‍പ്പണത്തിനു ശേഷം എ എന്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.തല മുതിര്‍ന്ന നേതാവ് ഒ രാജഗോപാലിന്റെ സാന്നിധ്യത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിഞ്ഞത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സമാധാനം തകര്‍ക്കുന്ന തരത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.ശബരിമല പൂങ്കാവനത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതും.ഒ രാജഗോപാലും അയ്യപ്പന്‍ പിള്ളയുമടക്കം വയോധികരായ പൊതുപ്രവര്‍ത്തര്‍ നടത്തിയ സഹന സമരത്തിനെതിരെ കേസെടുത്തതും ഇതിന് ഉദാഹരണമാണ്. ഇക്കാര്യങ്ങളെല്ലാം കൃത്യമായി മനസ്സിലാക്കിയിട്ടുള്ളവരാണ് ചാലക്കുടിയിലെ വോട്ടര്‍മാരെന്നും എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
Discussion about this post