സംസ്ഥാനത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി ഇന്ന്. 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്നായി 154 പത്രികകളാണ് ആകെ ലഭിച്ചത്. 41 പത്രികകള്‍ ഇന്നലെ മാത്രം കിട്ടി. നാളെ പത്രികയുടെ സൂക്ഷ്മ പരിശോധന നടക്കും. ഏപ്രില്‍ എട്ടാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.
അതേസമയം വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദേശപത്രിക നല്‍കും. സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിക്കൊപ്പം എത്തിയാണ് പത്രിക നല്‍കുക.
പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ ഇന്ന് വീണ്ടും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. സുരേന്ദ്രനെതിരെ കൂടുതല്‍ ക്രിമനല്‍ കേസുകള്‍ ഉണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സഹാചര്യത്തില്‍, പത്രിക തള്ളിപ്പോകാനുള്ള സാധ്യത കണക്കിലെടുത്താണ് സുരേന്ദ്രന്‍ വീണ്ടും പത്രിക സമര്‍പ്പിക്കുന്നത്.
Discussion about this post