പത്തനംതിട്ട: ചാലക്കുടി, പത്തനംതിട്ട മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഇന്ന് വീണ്ടും നാമനിര്‍ദ്ദേശ പത്രിക നല്‍കും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എന്‍ രാധാകൃഷ്ണന്, കെ സുരേന്ദ്രന് എന്നിവര്‍ക്കെതിരെ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ കേസുകള്‍ ചുമത്തിയ സാഹചര്യത്തിലാണ് ഇത്.
എ.എന്‍ രാധാകൃഷ്ണനെതിരെ 126 കേസുകളും, സുരേന്ദ്രനെതിരെ 242 കേസുകളുമാണ് സര്‍ക്കാര്‍ പുതിയതായി ചുമത്തിയത്.
ഇന്നാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കാനുള്ള അവസാന തിയതി.എന്‍ രാധാകൃഷ്ണമെതിരെ നേരത്തെ ആറ് കേസുകളും സുരേന്ദ്രനെതിരെ 20 കേസ്സുകളും സര്‍ക്കാര്‍ എടുത്തിരുന്നു. ഈ കേസുകളിലെല്ലാം ഇരുവരും ജാമ്യം എടുത്തിരുന്നു. ഇതിന് ശേഷമാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം വീണ്ടും നൂറ് കണക്കിന് കേസുകള്‍ ചുമത്തി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനും ഇന്ന് വീണ്ടും നാമനിര്‍ദ്ദേശ പത്രിക നല്‍കും.
ശബരിമല ഹര്‍ത്താലും പ്രതിഷേധ സമരങ്ങളുമായി ബന്ധപ്പെട്ട് 40 കേസുകളാണ് ശോഭ സുരേന്ദ്രനെതിരെ ചുമത്തിയിട്ടുള്ളത്. ശോഭ സുരേന്ദ്രന് പുതിയ കേസുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ നാമനിര്‍ദേശ പത്രിക ഇന്ന് സമര്‍പ്പിക്കുക.
ഇതിനിടെ സ്ഥാനാര്‍ത്ഥികളായ ബിജെപി നേതാക്കള്‍ക്കെതിരെ കൂടുതല്‍ കള്ളക്കേസുകള്‍ ചുമത്തി തെരഞ്ഞെടുപ്പ് പ്രചാരണം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ് സര്‍ക്കാരെന്നാണ് വിമര്‍ശനം.
Discussion about this post