അഗസ്ത വെസ്റ്റ്ലാന്‍ഡ് കേസുമായി ബന്ധപ്പെട്ട് ആര്‍.ജി എന്ന പേരില്‍ പറഞ്ഞിരിക്കുന്ന ആള്‍ ആരെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിലെ പ്രതി സുഷന്‍ മോഹന്‍ ഗുപ്തയുടെ കസ്റ്റഡി നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആര്‍.ജിയെക്കുറിച്ചുള്ള അന്വേഷണം നടന്നു വരികയാണെന്ന് കോടതിയില്‍ പറഞ്ഞത്.
കേസിലെ പ്രതിയായ സുഷന്‍ മോഹന്‍ ഗുപ്തയുടെ ഡയറിയില്‍ നിന്നാണ് ആര്‍.ജിയെക്കുറിച്ചുള്ള സൂചന ലഭിക്കുന്നത്.ആര്‍.ജി എന്ന ചുരുക്ക പേര് വിളിക്കുന്ന ആളുമായി 50 കോടിയിലേറെ രൂപയുടെ ഇടപാട് നടത്തിയതായി ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നു. ഡയറിയില്‍ മാത്രമല്ല, എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്ത പെന്‍ഡ്രൈവുകളിലും ആര്‍.ജി എന്ന് രേഖപ്പെടുത്തിയുരുന്നതായി കണ്ടെത്തിയിരുന്നു.
ആര്‍.ജി എന്നത് രജത് ഗുപ്ത എന്ന വ്യക്തിയാണെന്ന് സുഷന്‍ മോഹന്‍ ഗുപ്ത ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ രജത് ഗുപ്ത ആരോപണം നിഷേധിക്കുകയാണ് ചെയ്തത്.2004 നും 2016 നും ഇടയില്‍ ആര്‍.ജി യില്‍ നിന്ന് 50 കോടിയിലേറെ രൂപ ലഭിച്ചെന്നായിരുന്നു ഡയറിയിലെ പരാമര്‍ശം.
Discussion about this post