തന്റെ ലോക്സഭാ മണ്ഡലമായ ബീഹാറിലെ ബേഗുസരായിയില്‍ എത്തിയപ്പോള്‍ ജനങ്ങള്‍ ഊഷമള സ്വീകരണമാണ് കനയ്യകുമാറിന് നല്‍കിയത്. എന്നാല്‍ മണ്ഡലത്തിലെ പര്യടത്തിന് ശേഷം ഉയര്‍ന്നു കേട്ട മുദ്രാവാക്യം മറ്റൊന്നായിരുന്നു.’രാജ്യം ഭരിക്കേണ്ടത് നരേന്ദ്രമോദി തന്നെ..’.
കനയ്യകുമാറിന്റെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന് വേണ്ടി ആരവങ്ങള്‍ ഉയര്‍ത്തുകയും മടങ്ങിയപ്പോള്‍ മറിച്ചൊരു വികാരം ഉയരുകയും ചെയ്തതിനാല്‍ പ്രദേശ വാസികളോട് നേരിട്ട് തന്നെ കാര്യമന്വേഷിച്ചു. അപ്പോള്‍ ജനങ്ങളുടെ നിലപാട് ഇതായിരുന്നു. ‘രാജ്യം ഭരിക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ്. നരേന്ദ്രമോദി രാജ്യത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. അതിനാല്‍ മോദി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരണം.’ കോണ്‍ഗ്രസ് പാകിസ്ഥാനെയാണ് പിന്തുണയ്ക്കുന്നതെന്നും അഭിപ്രായമുയര്‍ന്നു.
അതേസമയം, എന്തുകൊണ്ടാണ് കനയ്യകുമാറിന് ഇത്തരത്തിലൊരു സ്വീകരണം നല്‍കിയതെന്ന ചോദ്യത്തിന് കനയ്യകുമാര്‍ തങ്ങളുടെ അതിഥിയാണെന്നും അതിഥികളെ സ്വീകരിക്കുക തങ്ങളുടെ മര്യാദയാണെന്നും ആരു വന്നാലും തങ്ങള്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
Discussion about this post