ജമ്മു കാശ്മീരിൽ വിഘടനവാദി നേതാക്കൾക്കെതിരെ കൂടുതൽ നടപടികളുമായി കേന്ദ്ര സർക്കാർ. കശ്മീരിലെ 22 വിഘടനവാദി നേതാക്കളുടെ സുരക്ഷ ആഭ്യന്തര മന്ത്രാലയം പിൻവലിച്ചു. അർഹതയില്ലാത്ത 919 പേരുടെ സുരക്ഷാ സൗകര്യങ്ങളൾ പിൻവലിച്ചതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇവരുടെ സുരക്ഷാ ജോലികളിൽ ഏർപ്പെട്ടിരുന്ന 2,768 പോലീസുകാരെയും 389 സർക്കാർ വാഹനങ്ങളെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരികെ വിളിച്ചു.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ കശ്മീര്‍ വിഘടനവാദികളുടെ ആഹ്വാനം ചെയ്ത് രംഗത്ത് വന്നിരുന്നു. വിഘടനവാദി നേതാവ് സയിദ് അലി ഷാ ഗീലാനിയാണ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ കശ്മീരി ജനതയോട് ആവശ്യപ്പെട്ടിരിക്കുന്നത്.ജനാധിപത്യ പക്രിയയിലെ പ്രധാനപ്പെട്ട ഭാഗമാണ് തെരഞ്ഞെടുപ്പുകള്‍. എന്നാല്‍ ഇവിടെയെങ്ങും ജനാധിപത്യത്തിന്റെ തരിപോലും കാണാനില്ലെന്ന് ഗീലാനി ആരോപിച്ചു. ഈ നാട്ടിലെ ജനങ്ങള്‍ നിലവിലെ സാഹചര്യങ്ങളില്‍ സംതൃപ്തരല്ലെന്നും ഗീലാനി വെളിപ്പെടുത്തി.
ജമ്മു കശ്മീരിലെ വിഘടനവാദ സംഘടനകളായ ജമാഅത്തെ ഇസ്ലാമി, ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് എന്നീ സംഘടനകളേ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതിലുള്ള പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ വിഘടനവാദികള്‍ തീരുമാനിച്ചിരിക്കുന്നത്.
Discussion about this post