കൊച്ചി: സിനിമാ താരം മമ്മൂട്ടിയുടേയും ഭാര്യയുടേയും പേരില്‍ കൊച്ചി മരടില്‍ ഉണ്ടായിരുന്ന സ്ഥലം വാങ്ങിയത് ഉമ്മന്‍ ചാണ്ടിയുടെ രണ്ട് മക്കളുടെ പേരിലെന്ന് വാര്‍ത്തകള്‍. കോടികള്‍ വിലയുളള സ്ഥലം ഉമ്മന്‍ ചാണ്ടിയുടെ മക്കള്‍ വാങ്ങിയത് ശരിയാണെന്ന് കോണ്‍ഗ്രസ് വക്താവ് അജയ് തറയിലിന്റെ സ്ഥിരീകരണവും പുറത്ത് വന്നു.
ബ്ലൂ ബ്ലാക്ക് മെയ്ലിംഗ് കേസിലെ പ്രതി ബിന്ധ്യാസുമായി ഒരു മാധ്യമ പ്രവര്ത്തകന് നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം പറയുന്നത്. ഈ വിവരം സ്ഥിരീകരിയ്ക്കുന്ന അജയ് തറയിലിന്റെ ടെലിഫോണ്‍ സംഭാഷണവും ലഭിച്ചു.
ബിന്ധ്യാസിന്റേത് എന്ന് പറയുന്ന ടെലിഫോണ്‍ സംഭഷണത്തിലെ കാര്യങ്ങള്‍ ഇങ്ങനെ- ജോസ് കെ മാണിയ്ക്ക് കോയമ്പത്തൂരില്‍ ഒന്നര കോടിരൂപ വിലമതിയ്ക്കുന്ന ഷോപ്പിംഗ് കോംപ്ലക്സ് ഉണ്ടെന്ന് ടെലിഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോയില്‍ ബിന്ധ്യ പറയുന്നു. ഇതിന്റെ ഡോക്യുമെന്റുകളുടെ പകര്‍പ്പ് കോണ്‍ഗ്രസ് വക്താവ് അജയ് തറയിലിന്റെ കൈയ്യില്‍ ഉണ്ട്. തുടര്‍ന്ന് മമ്മൂട്ടിയുടെ സ്ഥലം ഉമ്മന്‍ ചാണ്ടിയുടെ മക്കള്‍ വാങ്ങിയ കാര്യവും പറയുന്നു. ഇതിന്റെ രേഖകളുടെ പകര്‍പ്പുകള്‍ അജയ് തറയിലിന്റെ പക്കലുണ്ടെന്ന് ടലിഫോണ്‍ സംഭാഷണത്തിലുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ മകനും ഒരു മകളും ചേര്‍ന്നാണ് ഭൂമി വാങ്ങിയിട്ടുള്ളതെന്ന് ബിന്ധ്യാസ് പറയുന്നു.
ഇത് സംബന്ധിച്ച് സ്ഥിരീകരണത്തിനായി മാധ്യമപ്രവര്ത്തകന് അജയ് തറയിലിനെ ബന്ധപ്പെടുന്നുണ്ട്. ബിന്ധ്യാസിനെ കണ്ട കാര്യം സ്ഥിരീകരിച്ചെങ്കിലും അവര്‍ തെളിവുകളൊന്നും തന്നിട്ടില്ലെന്നാണ് അജയ് തറയില്‍ പറയുന്നത്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ മക്കള്‍ മമ്മൂട്ടിയുടെ ഭൂമി വാങ്ങിയ സംഭവം സത്യമാണെന്ന് അജയ് തറയില്‍ പറയുന്നു.
ഓഡിയൊയ്ക്കായി താഴെ ഉള്ള ലിങ്കില്‍ ക്ലിക് ചെയ്യുക-
[soundcloud soundcloudurl=”https://soundcloud.com/soorya-chandran/bindhyas-audio” ][/soundcloud]
[soundcloud soundcloudurl=”https://soundcloud.com/soorya-chandran/ajay-tharayil-audio” ][/soundcloud]
അജയ് തറയിലിന്റെയും ബിന്ധ്യാസിന്റെയും ഓഡിയൊ
Discussion about this post