പാലക്കാട് ലോകസഭാ മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥി എംബി രാജേഷിന്റെ പ്രചരണാര്‍ത്ഥം നടത്തിയ റോഡ് ഷോയില്‍ വടിവാളും. റോഡ് ഷോ നടക്കുന്നതിനിടയില്‍ മറിഞ്ഞ സ്കൂട്ടറില്‍ നിന്നുമാണ് വടിവാള്‍ നിലത്ത് വീണത് . ഉടന്‍ തന്നെ പുറകെ വന്ന പ്രവര്‍ത്തകര്‍ മറിഞ്ഞ വാഹനത്തെ മറച്ചുകൊണ്ട് വാഹനം നിറുത്തുകയും ഈ വാള് വാഹനത്തില്‍ ഒളിപ്പിച്ച് സ്ഥലത്ത് നിന്നും വേഗത്തില്‍ കടക്കുകയുമായിരുന്നു . ഈ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ സിപിഎം പ്രതിരോധത്തിലായിരിക്കുകയാണ് .
പാലക്കാട്ടെ കടമ്പഴിപ്പുറം പഞ്ചയാത്തിലെ ഉമ്മനേഴിയിലൂടെ കടന്നു പോയ സിപിഎം പ്രവര്‍ത്തകന്റെ ഇരുചക്രവാഹനം മറിഞ്ഞു വീണപ്പോഴാണ് വാഹനത്തില്‍ നിന്നും ആയുധം താഴെ വീണത്.
മാരക ആയുധങ്ങളുമായി സിപിഎം തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്ന സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അടിയന്തിരമായി ഇടപെടണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/JaihindNewsChannel/videos/381345996051691/
Discussion about this post