നോട്ട് നിരോധനം നടപ്പാക്കിയത് ദേശീയ താല്പര്യത്തിനു വേണ്ടിയായിരുന്നുവെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിൽ തരിമ്പ് പോലും രാഷ്ട്രീയ താല്പര്യം ഉണ്ടായിരുന്നില്ല, ഹിന്ദുസ്ഥാൻ ടൈംസ് ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നാലര വർഷത്തെ ഭരണത്തിനിടയിലെ കള്ളപ്പണ വേട്ട വഴി 130,000 കോടി രൂപയുടെ കള്ളപ്പണം പിടികൂടാൻ കഴിഞ്ഞു. 50,000 കോടി രൂപയുടെ വസ്തുവകകൾ കണ്ടുകെട്ടിയതായും അദ്ദേഹം പറഞ്ഞു. 6900 കോടി രൂപയുടെ ബിനാമി സ്വത്തുക്കളും വിദേശ രാജ്യങ്ങളിലുള്ള 1600 കോടിയുടെ കള്ളപ്പണവും പിടികൂടാൻ കഴിഞ്ഞവെന്ന് മോദി അവകാശപ്പെട്ടു.
338,000 ഷെൽ കമ്പനികൾ പൂട്ടിക്കാൻ സാധിച്ചു. നോട്ട് നിരോധനം കൊണ്ട് നികുതി വരുമാനം കൂടിയതായും അദ്ദേഹം വ്യക്തമാക്കി. കശ്‍മീരിലെ ഭീകരരുടെ ഫണ്ട് വരവിന് തടയിടാൻ ഇത് വഴി കഴിഞ്ഞിട്ടുണ്ട്.
Discussion about this post