വയനാട്ടില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി മാവോയിസ്റ്റുകള്‍ രംഗത്ത്.കര്‍ഷകരോടാണ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.ഇക്കാര്യമാവശ്യപ്പെട്ട് മാവോയിസ്റ്റുകള്‍ വയനാട് പ്രസ്‌ക്ലബിലേക്ക് കത്തയച്ചു.
നാടുകാണി ദളം വക്താവ് അജിതയുടെ പേരിലാണ് കത്ത്.വയനാട്ടിലെ കര്‍ഷകര്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നും പണി ആയുധങ്ങള്‍ സമരായുധങ്ങള്‍ ആക്കണം എന്നുമാണ് കത്തിലെ ആഹ്വാനം.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post