കോപ്പ അമേരിക്കന്‍ ഫുട്്ബോളില്‍ കൊളംബിയയെ കീഴടക്കി അര്‍ജന്റീന കോപ്പ സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടര്‍ പോരാട്ടത്തിന്റെ നിശ്ചിത സമയത്ത് ഇരുടീമും ഗോള്‍രഹിത സമനില പാലിച്ചു. തുടര്‍ന്നു ഷൂട്ടൗട്ടിലും തുല്യത പാലിച്ചതോടെ ഒടുവില്‍ സഡന്‍ ഡെത്തിലാണ് അര്‍ജന്റീനയുടെ വിജയം. സഡന്‍ ഡെത്തില്‍ 5-4നാണ് അര്‍ജന്റീനയുടെ ജയം. ബ്രസീല്‍-പരാഗ്വെ മത്സരത്തിലെ വിജയികളെയാണ് അര്‍ജന്റീന നേരിടുക.
Discussion about this post