തെരഞ്ഞെടുപ്പ് പ്രചരണ വാഹനവ്യൂഹത്തിൽ നിന്ന് വടിവാൾ വീണെന്ന പ്രചാരണത്തിനെതിരെ പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ എൽ .ഡി.എഫ് സ്ഥാനാർഥി എം.ബി രാജേഷ് പരാതി നൽകി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും പാലക്കാട് എസ്.പിക്കുമാണ് പരാതി നൽകിയത്. അപകീർത്തിപ്പെടുത്തുന്ന പ്രചാരണം നടത്തുന്നതായി കാണിച്ചാണ് ഇടതു മുന്നണി സ്ഥാനാർത്ഥി പരാതി നൽകിയിരിക്കുന്നത്.
പാലക്കാട് ലോകസഭാ മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥി എംബി രാജേഷിന്റെ പ്രചരണാര്‍ത്ഥം നടത്തിയ റോഡ് ഷോയില്‍ പരാതിക്കാസ്പദമായ സംഭവം. റോഡ് ഷോ നടക്കുന്നതിനിടയില്‍ മറിഞ്ഞ സ്കൂട്ടറില്‍ നിന്നും വടിവാള്‍ നിലത്ത് വീഴുകയായിരുന്നു. ഉടന്‍ തന്നെ പുറകെ വന്ന പ്രവര്‍ത്തകര്‍ മറിഞ്ഞ വാഹനത്തെ മറച്ചുകൊണ്ട് വാഹനം നിറുത്തുകയും ഈ വാള്‍ വാഹനത്തില്‍ ഒളിപ്പിച്ച് സ്ഥലത്ത് നിന്നും വേഗത്തില്‍ കടക്കുകയുമായിരുന്നു . ഈ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ സിപിഎം പ്രതിരോധത്തിലാവുകയായിരുന്നു.
https://www.facebook.com/JaihindNewsChannel/videos/381345996051691/
വാഴക്കുല വെട്ടി കടയില്‍ കൊടുത്തശേഷം എൽ.ഡി.എഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തില്‍ പങ്കെടുത്ത കര്‍ഷകനെ കോൺഗ്രസും യു.ഡി.എഫും അപമാനിക്കുകയാണെന്നാണ് ഇടതുപക്ഷത്തിന്‍റെ ആരോപണം. മാരകായുധങ്ങളുമായി പ്രചാരണത്തിന് എത്തിയെന്ന് ആരോപിച്ച് കർഷക സമൂഹത്തെ മുഴുവനായും അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇടതുപക്ഷം ആരോപിക്കുന്നു
പാലക്കാട്ടെ കടമ്പഴിപ്പുറം പഞ്ചയാത്തിലെ ഉമ്മനേഴിയിലൂടെ കടന്നു പോയ സിപിഎം പ്രവര്‍ത്തകന്റെ ഇരുചക്രവാഹനം മറിഞ്ഞു വീണപ്പോഴാണ് വാഹനത്തില്‍ നിന്നും ആയുധം താഴെ വീണത്.
മാരക ആയുധങ്ങളുമായി സിപിഎം തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്ന സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അടിയന്തിരമായി ഇടപെടണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു.
.
Discussion about this post