നിരന്തരമായ അപമാനത്തിനും അവഗണനയ്ക്കും വടക്ക് കിഴക്കന്‍ ജനത നല്കിയ തിരിച്ചടിയാണ് കോണ്‍ഗ്രസിന്റെ തകര്‍ച്ചയെന്ന് ഈസ്റ്റ് ഡെമോക്രാറ്റിക് അലൈന്‍സ് കണ്‍വീനര്‍ ഹിമാന്ത ബിശ്വ ശര്‍മ്മ. അമേത്തിയില്‍ തോല്‍വി ഭയന്നാണ് രാഹുല്‍ ഗാന്ധി കേരളത്തില്‍ വരുന്നതെന്നും ഹിമാന്ത ബിശ്വ ശര്‍മ്മ പറഞ്ഞു .
1990 കളിലെ കുടിയേറ്റ വിരുദ്ധ പോരാട്ടങ്ങളിലൂടെയാണ് ഹിമാന്ത ബിശ്വ ശര്‍മ്മ രാഷ്ട്രീയത്തിലേക്ക് എത്തിയത് . 2006 -201 കാലങ്ങളില്‍ കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ട് .
വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കളമൊരുക്കിയ മുന്‍ കോണ്‍ഗ്രസ് നേതാവായ ഹിമാന്ത ബിശ്വ ശര്‍മ്മ മുഖ്യമന്ത്രിയായിരുന്ന തരുണ്‍ ഗോഗോയ്ക്കെതിരെയായ പരസ്യകലാപത്തെ തുടര്‍ന്നാണ് 2015 ല്‍ പാര്‍ട്ടിയ്ക്ക് പുറത്തേക്ക് പോവുന്നത് .
വടക്ക് കിഴക്കന്‍ മണ്ണില്‍ സ്വാധീനം ഉറപ്പിക്കാന്‍ കാത്തിരുന്ന ബിജെപിയ്ക്ക് വലിയ നേട്ടമായിരുന്നു ഹിമാന്ത ബിശ്വ ശര്‍മ്മയുടെ കരുനീക്കങ്ങള്‍ . 2016ല്‍ മിന്നുന്ന വിജയമാണ് ഹിമാന്ത ബിശ്വ ശര്‍മ്മയിലൂടെ ബിജെപി സ്വന്തമാക്കിയത്.
Discussion about this post