കാസര്‍ഗോഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജാമോഹന്‍ ഉണ്ണിത്താനെതിരെ രൂക്ഷ വിമര്‍
ശനവുമായി കാസര്‍ഗോഡ് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്.വോട്ടിന് വേണ്ടി സ്വന്തം നെറ്റിയിലെ കുറിമായ്ച് കാസര്‍ഗോഡ് എത്തിയത് മുസ്ലീംലീഗിനെ പ്രീണിപ്പിക്കാന്‍ വേണ്ടിയായിരുന്നുവെന്നും ,അദ്ദേഹം പൊന്നാനിയിലാണ് മത്സരിക്കുന്നതെങ്കില്‍ എന്ത് ചെയ്യുമായിരുന്നുവെന്നും ശ്രീകാന്ത്.ശബരിമല സംരക്ഷണത്തിന്റെ പേരില്‍ വോട്ടഭ്യര്‍ത്ഥിക്കാന്‍ എന്ത് അവകാശമാണ് ഉണ്ണിത്താനുള്ളത്. ടെലിവിഷനിലെ പാതിരാ ചര്‍ച്ചകളില്‍ കുറി വലിച്ചിരുന്ന് അധരവ്യായാമം നടത്തുക മാത്രമാണ് ഉണ്ണിത്താന്‍ ചെയ്തത്.
കുറി മായ്ച്ചെങ്കിലും കാസര്‍കോട്ടെത്തുമ്പോള്‍ മുണ്ട് വലത്തോട്ട് തന്നെ ഉടുത്തിട്ടുണ്ട്. എന്നാല്‍ പൊന്നാനിയിലാണ് മത്സരിക്കുന്നതെങ്കില്‍ മുണ്ട് ഇടത്തോട്ട് ഉടുക്കുക മാത്രമല്ല, മറ്റുചിലത് കൂടി ചെയ്യുമായിരുന്നുവെന്നും ശ്രീകാന്ത് പറഞ്ഞു.ഉണ്ണിത്താന്റെ ഈ ഇരട്ടത്താപ്പ് കൊണ്ട് ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് കുടുംബ പാരമ്പര്യമുള്ള കോണ്‍ഗ്രസുകാര്‍ ആലോചിക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.ബദിയടുക്കയില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിലാണ് അഡ്വ. കെ ശ്രീകാന്ത് ഉണ്ണിത്താനെതിരെ ഈ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്
ശബരിമല സംരക്ഷണത്തിനു വേണ്ടി പോരാട്ടം നടത്തിയത് ബി ജെ പിയും ആര്‍ എസ് എസും സംഘ്പരിവാര്‍ ശക്തികളും അയ്യപ്പസേവാ സംഘവുമാണ്. അതേ സമയം പാര്‍ട്ടി ഓഫീസുകള്‍ക്കു വേണ്ടി ആറുകോടി മുടക്കിയ പി കരുണാകരന്‍ എം പി കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ കാസര്‍കോടിന്റെ വടക്കന്‍ മേഖലകളിലേക്ക് 60 രൂപയുടെ വികസന പ്രവര്‍ത്തിപോലും നടപ്പിലാക്കിയിട്ടില്ലെന്ന ബോധവും വോട്ടര്‍മാര്‍ക്കുണ്ടാകണമെന്നും ശ്രീകാന്ത് പറഞ്ഞു.
Discussion about this post