കാലിത്തീറ്റ കുംഭകോണക്കേസിൽ ജയിലിൽ കഴിയുന്ന ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷ സുപ്രീംക്കോടതി തള്ളി . തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാനാണ് ലാലുപ്രസാദ് ജാമ്യം ആവശ്യപ്പെടുന്നതെന്ന് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷയെ സിബിഐ സുപ്രീംക്കോടതിയില്‍ എതിര്‍ത്തു .
നേരത്തെ ആശുപത്രിയില്‍ ആയിരുന്ന സമയത്ത് ലാലുപ്രസാദ് ആശുപത്രിയില്‍ നിന്നും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതായി സിബിഐ കോടതിയില്‍ അറിയിച്ചു . ശാരീരിക അസ്വസ്ഥതയുണ്ടെന്ന് പറഞ്ഞിരുന്ന ലാലു പെട്ടെന്ന് ആരോഗ്യവാനായത് സംശയാസ്പദമാണെന്നും സിബിഐ കോടതിയില്‍ വാദിച്ചു.
വാർദ്ധക്യവും മോശം ആരോഗ്യസ്ഥിതിയും ചൂണ്ടിക്കാട്ടിയാണ് ലാലു പ്രസാദ് ജാമ്യത്തിന് അപേക്ഷിച്ചിരുന്നത്. മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണ് ലാലുവിന് വേണ്ടി സുപ്രീംക്കോടതിയില്‍ ഹാജരായത് .
Discussion about this post