തൃശൂല്‍ ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുട്ടിക്ക് പേരിടാനും സമയം കണ്ടെത്തി. തീരദേശമേഖലയിലെ തെരഞ്ഞെടുപ്പപര്യടനത്തിനിടെയായിരുന്നു നാമകരണ ചടങ്ങ്. ആലുങ്ങല്‍ ഷാജി, ദിനി ദമ്പതിമാരുടെ ആറുമാസം പ്രായമുള്ള ആണ്‍കുഞ്ഞിന് താരം പേരിടല്‍ നടത്തിയത്.
ധര്‍മിഷ്ഠന്‍ എന്നര്‍ത്ഥം വരുന്ന ‘നൈദിക് ‘ എന്ന പേരാണ് സുരേഷ് ഗോപി കുഞ്ഞിനിട്ടത്.ധര്‍മിഷ്ഠനായി വളരാന്‍ കുഞ്ഞിനെ ആശീര്‍വദിച്ചാണ് സുരേഷ് ഗോപി അവിടെ നിന്നും മടങ്ങിയത്.
Discussion about this post