മധ്യപ്രദേശ് മുഖ്യമന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്റെ മകന്റെ പേരിലുള്ള സ്വത്ത് വിവര കണക്ക് കണ്ട് അമ്പരന്ന് വോട്ടര്‍മാര്‍. കമല്‍നാഥിന്റെ മകന്‍ നാകുല്‍ നാഥിന്റെ പേരിലുള്ള സ്ഥാവര സ്വത്ത് 660 കോടി വരുമെന്നാണാണ് തെരഞ്ഞെടുപ്പ് പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ചിട്ടുള്ള സത്യവാങ് മൂലത്തില്‍ വ്യക്തമാക്കുന്നത്. നാകുലിന്റെ ഭാര്യ പ്രിയയുടെ പേരില്‍ 2.30 കോടി രൂപയുടെ സ്വത്തുണ്ട്.
മുഖ്യമന്ത്രിയായ അച്ഛനേക്കാള്‍ ഏതാണ്ട് അഞ്ചിരട്ടിയോളം സ്വത്തിന്റെ ഉടമയാണ് മകന്‍. കമല്‍നാഥിന്റെ പേരിലുള്ളത് 124 കോടി രൂപയാണെന്നും സത്യവാങ്മൂലത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു. ചിന്ത്വാര നിയമസഭ സീറ്രിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കമല്‍നാഥ് മത്സരിക്കുന്നുണ്ട്. ചിന്ത്വാര എംപിയാണ് മകന്‍ നാകുല്‍ നാഥ്.
660 കോടിയ്ക്ക് പുറമെ 41.77 കോടിയുടെ ഭൂ സ്വത്തിനും ഉടമയാണ് നാകുലെന്നും കണക്കുകള്‍ വ്യക്തമാകുന്നു. 7.82 കോടിയുടെ സ്വത്ത് സഹോദരനുമായി ചേര്‍ന്ന് വാങ്ങിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്. തനിക്കെതിരെ യാതൊരു ക്രിമിനല്‍ കേസുകളും ഇല്ലെന്നും നാകുല്‍ വ്യക്തമാക്കുന്നു.
Discussion about this post