നരേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരണമെന്ന് ആവശ്യപ്പെട്ടസിനിമാ താരങ്ങളും പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന 907 കലാകാരന്മാര്‍ രംഗത്ത്.
ബിജെപിയ്ക്ക് വോട്ട് ചെയ്യരുതെന്ന ആവശ്യം ഉന്നയിച്ച് നൂറിലേറെ കലാകാരന്മാര്‍ സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു . ഇതിന് പിന്നാലെയാണ് ബിജെപി അനുഭാവമുള്ള കലാകാരന്മാരുടെ പ്രസ്താവന അഴിമതി രഹിത വികസനോന്മുഖ ഭരണത്തിന് മോദി പ്രധാനമന്ത്രിയായി തുടരണമെന്ന് കലാകാരന്മാര്‍ ആവശ്യപ്പെടുന്നു.
ബോളിവുഡ് താരം വിവേക് ഒബ്‌റോയി , പണ്ഡിറ്റ് ജസ്രാജ് , ഗായകന്‍ ശങ്കര്‍ മഹാദേവന്‍ എന്നിവരും മലയാളത്തിലെ പ്രമുഖ സംവിധായകന്‍ മേജര്‍ രവിയും സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്.
എറണാകുളം ലോകസഭ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ പി രാജീവിന്റെ തെരഞ്ഞെടുപ്പ് യോഗത്തിലെത്തി വോട്ട് അഭ്യര്‍ഥിച്ചിരുന്നു മേജര്‍ രവി. ഇതിനെ സമൂഹമാദ്ധ്യമങ്ങളില്‍ ഇടത് അനുകൂലികള്‍ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു . പിന്നാലെ സംഘപരിവാരവുമായി അടുപ്പം സൂക്ഷിച്ചിരുന്ന മേജര്‍ രവി പിന്നോട്ട് പോയിയെന്ന പ്രചാരണവും ചര്‍ച്ചകളും സജീവമായിരുന്നു. എന്നാല്‍ താന്‍ മോദിയെ ശക്തമായി പിന്തുണക്കുന്നുവെന്ന് വ്യക്തമാക്കുകയാണ് മേജര്‍ രവി. തന്റെ അറിവോടെയാണ് നരേന്ദ്രമോദിയുടെ ഭരണത്തിനായിട്ടുള്ള അഭ്യര്‍ത്ഥനയില്‍ പേര് വന്നതെന്ന് മേജര്‍ രവി പറഞ്ഞു .
Discussion about this post