യുപിയില്‍ ബിഎസ്പിയ്ക്ക് തിരിച്ചടിയായി മുന്‍ മന്ത്രിയായ പ്രമുഖ നേതാവ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. മായവതിയുടെ വിശ്വസ്തനായിരുന്ന അവാദ്പാല് സിംഗ് യാദവാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചത്. മുന്‍ എംഎല്‍എസി ചന്ദ്രപ്രസാദ് യാദവും അദ്ദേഹത്തൊടൊപ്പം ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്.
ഡല്‍ഹിയില്‍ പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന് ഇരുവര്‍ക്കും പാര്‍ട്ടി അംഗത്വം നല്കി സ്വീകരിച്ചു.
യുപി അലീഗഞ്ചില് നിന്ന് മൂന്ന് തവണ എംഎല്‍എയായും രണ്ട് തവണ എംഎല്‍സിയായും തെരഞ്ഞെടുക്കപ്പെട്ടയാളായാണ് അവാദ്പാല് സിംഗ് യാദവ്. മുന്‍മന്ത്രി കൂടിയായ അദ്ദേഹം ബിഎസ്പിയിലെ കരുത്തുറ്റ നേതാവായിരുന്നു. അതേസമയം പാര്‍ട്ടി വിട്ട ചന്ദ്രപ്രസാദ് യാദവ് കുറച്ചിടയായി പാര്‍ട്ടി നേതൃത്വവുമായി സ്വരചേര്‍ച്ചയിലായിരുന്നില്ല.
ഇവര്‍ക്ക് പുറമെ ജില്ല പഞ്ചായത്തംഗം രഞ്ജിത് സിംഗ് യാദവും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്.
Discussion about this post