നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളിയതിനെതിരെ സരിത എസ് നായര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളി . സിംഗിള്‍ ബഞ്ച് ഉത്തരവ് ശരിവച്ച കോടതി വരണാധികാരിയുടെ നടപടിക്കെതിരെ തെരഞ്ഞെടുപ്പ് ഹര്‍ജി മാത്രമേ നിലനില്‍ക്കുകയുള്ളുവെന്ന് വ്യക്തമാക്കി .
കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയെന്ന് പറഞ്ഞ കോടതി പിഴ സഹിതം അപ്പീല്‍ തള്ളുകയാണെന്ന് വാക്കാല്‍ പറഞ്ഞെങ്കിലും പിഴ ചുമത്തിയില്ല.ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയും ജസ്റ്റിസ് എ.കെ.ജയശങ്കരന്‍ നമ്പ്യാരും അടങ്ങുന്ന ഡിവിഷന് ബഞ്ചാണ് അപ്പീല്‍ തള്ളിയത്.
സിംഗിള്‍ ബഞ്ചില്‍ തന്റെ ഭാഗം കേള്‍ക്കാന്‍ തയ്യാറായില്ല എന്ന് സരിതയുടെ അഭിഭാഷകന് ചൂണ്ടിക്കാട്ടിയപ്പോള്‍ പുനപരിശോധന ഹര്‍ജി നല്‍കാമായിരുന്നു എന്നും അപ്പീല്‍ അല്ല നല്‍കേണ്ടിയിരുന്നതെന്നും കോടതി മറുപടി നല്കി .
സോളാര്‍ കേസില്‍ സാമ്പത്തിക തട്ടിപ്പിനു മൂന്ന് വര്‍ഷം ശിക്ഷ ലഭിച്ചത് ചൂണ്ടിക്കാട്ടിയാണ് സരിതയുടെ നാമനിര്‍ദേശ പത്രികകള്‍ വരണാധികാരി തള്ളിയത്
Discussion about this post