പാലക്കാട്: പാലക്കാട് കണ്ണമ്പ്രയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയ്ക്ക് വെട്ടേറ്റു. കണ്ണമ്പ്ര ലോക്കല്‍ സെക്രട്ടറി എം.കെ.സുരേന്ദ്രനാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആലത്തൂര്‍ കോടതി വളപ്പില്‍ വെച്ചായിരുന്നു അക്രമം. ബൈക്ക് ഇടിപ്പിച്ച് വീഴ്ത്തിയ ശേഷം സുരേന്ദ്രനെ കൊടുവാള് കൊണ്ട് വെട്ടുകയായിരുന്നു. വെട്ടിയയാള്‍ ആയുധവുമായി ആലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. സുരേന്ദ്രന്റെ അയല്‍വാസിയായ ശിവദാസനാണ് കീഴടങ്ങിയത്.
വ്യക്തിവിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
Discussion about this post