ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് അപകടം സംഭവിച്ചതില്‍ അന്വേഷണം വേണമെന്ന് ശശി തരൂര്‍ എം.പി . എന്ത് കൊണ്ടാണ് ഇങ്ങനെയൊരു അപകടമുണ്ടായത് എന്ന് അന്വേഷിക്കണം . നാളെ മറ്റൊരാള്‍ക്ക് ഇത് പോലെയുള്ളൊരു അപകടം സംഭവിക്കാതെ ഇരിക്കാനാണ് അന്വേഷണം ആവശ്യപ്പെടുന്നതെന്ന് ശശി തരൂര്‍ വ്യക്തമാക്കി .
തന്റെ ഇതുവരെയുള്ള ജീവിതത്തിനിടയില്‍ തുലാഭാരത്തട്ട് പൊട്ടിവീഴുന്നത് താന്‍ ആദ്യമായാണ് കേള്‍ക്കുന്നത്. എണ്‍പത്തിയാറുകാരിയായ തന്റെ അമ്മയ്ക്കും ഇതേ അഭിപ്രായമാണ്. അതുകൊണ്ട് ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണം. തുലാഭാരത്രാസ് പൊട്ടിവീണ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം ഡിസിസി കമ്മീഷണര്‍ക്ക് പരാതി നല്‍കയിരുന്നു.
പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തരൂരിനെ മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
Discussion about this post