ഡല്‍ഹി: ലളിത് മോദിയുമായി പ്രിയങ്ക ഗാന്ധിയും റോബര്‍ട്ട് വധേരയും കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നു പ്രിയങ്കയുടെ ഓഫീസ് വിശദീകരണം നല്കി. മുന്‍ ഐപിഎല്‍ ചെയര്‍മാനുമായി പ്രിയങ്കയോ ഭര്‍ത്താവോ കൂടിക്കാഴ്ചയോ ചര്‍ച്ചകളോ നടത്തിയിട്ടില്ലെന്നാണു പ്രിയങ്കയുടെ ഓഫീസ് വ്യക്തമാക്കിയത്.
പ്രിയങ്കയും വധേരയുമായി ലണ്ടനിലെ റെസ്റ്റോറന്റില്‍ കൂടിക്കാഴ്ച നടത്തിയെന്നു ലളിത് മോദി ട്വിറ്ററിലൂടെ വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇക്കാര്യം നിഷേധിച്ചു പ്രിയങ്കയുടെ ഓഫീസ് രംഗത്തെത്തിയത്. ആള്‍ക്കൂട്ടത്തിന് നടുവില്‍ വച്ചായിരുന്നു തമ്മില്‍ കണ്ടെതെന്നും ഇക്കാര്യത്തില്‍ വിവാദമാക്കേണ്ട ഒന്നുമില്ലെന്നും കോണ്‍ഗ്രസ് വിശദീകരണം നല്‍കിയിരുന്നു
Discussion about this post