വയനാട്: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും എസ്എന്‍ഡിപി വൈസ് പ്രസിഡണ്ടുമായ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് നേരെ ആക്രമണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വണ്ടൂരില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ് തുഷാറിന് നേരെ ആക്രമണം നടത്തിയത്. ഇരുന്നൂറോളം പ്രവര്‍ത്തകര്‍ ഒരുമിച്ചെത്തി ആക്രമിക്കുകയായിരുന്നു.
തുഷാറിന്റെ കാറിന്റെ ഗ്ലാസ്സ് അക്രമി സംഘം തല്ലിത്തകര്‍ത്തു. ലീഗ് ആക്രമണത്തില്‍ എന്‍ഡിഎ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ കാളിക്കാവിന് സമീപമാണ് സംഭവം നടന്നത്.
രാഹുല്‍ഗാന്ധിക്കെതിരെ ശക്തമായ പ്രചരണമാണ് തുഷാര്‍ വയനാട് മണ്ഡലത്തില്‍ പുറത്തെടുക്കുന്നത്. ഇതിലുള്ള അസഹിഷ്ണുതയാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍.
രാഹുല്‍ മത്സരത്തിനായി തെരഞ്ഞെടുത്ത വയനാട് മുസ്ലീം ലീഗിന് ആധിപത്യമുള്ള മണ്ഡലമാണ. ഇത് വലിയ തോതില്‍ എന്‍ഡിഎ പ്രചരണായുധമാക്കിയിരുന്നു. രാഹുല്‍ഗാന്ധി വയനാട്ടില്‍ അവസാന പ്രചരണ പരിപാടിക്കെത്തിയിട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ അത് ആവേശം സൃഷ്ടിച്ചിരുന്നില്ല. പ്രചരണരംഗം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തുവെന്ന ആരോപണം ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ട്. മതനിരപേക്ഷത പറഞ്ഞ് വോട്ടു പിടിക്കാനുള്ള സാധ്യത ലീഗ് ഇല്ലാതാക്കുന്നുവെന്നാണ് അവരുടെ ആരോപണം. രാഹുലിന്റെ റാലികള്‍ ലീഗ് അവരുടെ ശക്തിപ്രകടനത്തിനുള്ള വേദിയാക്കുകയാണെന്ന ആക്ഷേപവും പ്രവര്‍ത്തകര്‍ക്കുണ്ട്.
Discussion about this post