എന്‍ ഡി എ സംസ്ഥാന കണ്‍വീനറും ബി ഡി ജെ എസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിയെ വണ്ടൂരില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെതിരെ നാളെ പ്രതിഷേധ ദിനം ആചരിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. തുഷാറിന് മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നുണ്ട്. എന്നിട്ടും തുഷാറിന് സുരക്ഷയൊരുക്കുന്നതില്‍ പോലീസ് മനപ്പൂര്‍വ്വമായ വീഴ്ച വരുത്തിയെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു.
എസ്എന്‍ഡിപിയുടെ സമുന്നത നേതാവായ തുഷാര്‍ വെള്ളാപ്പള്ളിയെ ആക്രമിച്ച് സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനും കലാപത്തിനുമാണ് മുസ്ലിം ലീഗിനെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി
Discussion about this post