പാക്ക് പിടിയില്‍നിന്ന് മോചിതനായി ഇന്ത്യയില്‍ മടങ്ങിയെത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ അധികം വൈകാതെ യുദ്ധവിമാനങ്ങള്‍ പറത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ബെംഗളൂരു ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയറോ സ്‌പേസ് (ഐഎഎം) പരിശോധനാ റിപ്പോര്‍ട്ട് നല്‍കി. പാക്കിസ്ഥാനില്‍നിന്ന് മടങ്ങിയെത്തിയ അഭിനന്ദന്‍ ഒട്ടേറെ പരിശോധനകള്‍ക്ക് വിധേയനായിരുന്നു. വരുന്ന ആഴ്ചകളിലും അഭിനന്ദനെ മറ്റു പരിശോധനകള്‍ക്ക് വിധേയമാക്കും.
പാക്ക് കസ്റ്റഡിയില്‍ 60 മണിക്കൂര്‍ കഴിഞ്ഞതിനുശേഷമാണ് അഭിനന്ദന്‍ ഇന്ത്യയില്‍ തിരിച്ചെത്തിയത്. ഇതിനു പിന്നാലെ അത്യാധുനിക പരിശോധനകള്‍ക്കാണ് അഭിനന്ദന്‍ വിധേയനായത്. തിരിച്ചെത്തിയ ഉടന്‍ നടത്തിയ പരിശോധനയില്‍ അഭിനന്ദന്റെ വാരിയെല്ലിനും നട്ടെല്ലിനും പരുക്കുള്ളതായി കണ്ടെത്തിയിരുന്നു. നിലവില്‍ ശ്രീനഗറിനുള്ള എയര്‍ഫോഴ് നമ്പര്‍ 51 സ്‌ക്വാര്‍ഡനിലാണ് അഭിനന്ദനുള്ളത്.
ഫെബ്രുവരി 27ന് ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ പാക്കിസ്ഥാന്റെ എഫ്-16വിമാനം മിഗ് 21 വിമാനം ഉപയോഗിച്ച് അഭിനന്ദന്‍ തകര്‍ത്തിരുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ പുരസ്‌കാരമായ വീരചക്രയ്ക്ക് അഭിനന്ദനെ ശുപാര്‍ശ ചെയ്തതായും വിവരമുണ്ട്. പുല്‍വാമയില്‍ 40 ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയതിന് മറുപടിയായി പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയിരുന്ന
Discussion about this post