257കേസുകളെടുത്ത് അതേ കുറിച്ച് മിണ്ടാതിരിക്കാന്‍ പറഞ്ഞാല്‍ അത് കേള്‍ക്കുന്നയാളല്ല താനെന്ന് ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ.കെഎസ് രാധാകൃഷ്ണന്. ശബരിമല ശ്രീ ധര്‍മ്മ ശാസ്ത്രാവിന്റെ ആചാരാനുഷ്ഠാനങ്ങളില്‍ തൊട്ടാല്‍ ആരും നോക്കി നില്‍ക്കില്ല. തന്റെ കൊക്കില്‍ ജീവനുള്ളിടത്തോളം കാലം ഇതൊന്നും നോക്കി നില്‍ക്കാനാവില്ല.
സകലമാന കുറ്റങ്ങളും തനിക്കെതിരെ ചുമത്തിയിരിക്കുകയാണ്. ബലാത്സംഗവും, കൊലപാതകവും ഒഴിവാക്കിയതില്‍ പിണറായി വിജയനോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കുന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കെതിരായ നിലപാടാണ് യുഡിഎഫ് സ്വീകരിച്ചതെന്നു അദ്ദേഹം പറഞ്ഞു.
Discussion about this post