ലോകം നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം ഹിന്ദു മതത്തിലുണ്ടെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ ട്രാന്‍സെന്‍ഡന്‍സ് മൈ സ്പിരിച്ച്യൂല്‍ എക്‌സ്പീരിയന്‍സസ് വിത്ത് പ്രമുഖ് സ്വാമിജി എന്ന പുസ്തകത്തിന്റെ പ്രകാശന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ഒരു ഹിന്ദുവായി ജനിച്ചതുകൊണ്ടു മാത്രമല്ല ഇതു പറയുന്നത്. സൊഹ്‌റാബുദ്ദീന്‍ ഷേയ്ക്ക് ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ പ്രവേശിക്കുന്നതിനു വിലക്കു നേരിട്ടിരുന്ന സമയത്ത് താന്‍ സോമനാഥ ക്ഷേത്രമൊഴികെ രാജ്യത്തെ എല്ലാ പ്രധാന ക്ഷേത്രങ്ങളും സന്ദര്‍ശിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഡിസംബറിലാണ് കേസില്‍ നിന്നും അമിത് ഷായെ കുറ്റവിമുക്തനാക്കിക്കൊണ്ട് മുംബൈ കോടതി വിധി പ്രസ്താവിച്ചത്.
കര്‍ണ്ണാടക ഗവര്‍ണര്‍ വജുഭായ് വാല ചടങ്ങില്‍ സന്നിഹിതനായിരുന്നു. രാജ ദണ്ഡയെക്കാള്‍ പ്രധാനം ധര്‍മ്മ ദണ്ഡയാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
1980ല്‍ രാജ്‌കോട്ട് മേയറായിരുന്ന കാലത്ത് പ്രാദേശിക ഭരണകൂടത്തിന് എതിരായി പ്രമുഖ് സ്വാമിയെ ആദരിച്ചിരുന്നു. അത് എന്റെ രക്തത്തിലും ആര്‍എസ്എസിന്റെ സംസ്‌കാരത്തിലും അലിഞ്ഞിട്ടുള്ളതാണ്. അബ്ദുള്‍ കലാം പുസ്തകം എഴുതിയതിലൂടെ ഒരു പുണ്യാത്മാവ് മറ്റൊരു പുണ്യാത്മാവിനെ പറ്റി സംസാരിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post