രാവിലെ ക്യൂ നിന്ന് വോട്ട് ചെയ്തവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്. വമ്പന്‍ ഓഫറുകളാണ് ചൂണ്ടു വിരലില്‍ വോട്ട് ചെയ്ത മഷിയുമായെത്തുന്നവര്‍ക്കായി വിവിധ സംസ്ഥാനങ്ങളിലെ വ്യാപാരി- വ്യവസായി സംഘടനകളും മറ്റ് സ്ഥാപനങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത്. ക്യൂ നിന്ന് വോട്ട് ചെയ്യുന്നവര്‍ക്ക് കുടിവെള്ളവും ഐസ്‌ക്രീമും മുതല്‍ അഞ്ച് മുതല്‍ 30 ശതമാനം വരെ വിലക്കിഴിവാണ് വ്യാപാരികള്‍ നല്‍കുന്നത്.
രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പുകളിലും പെട്രോളിനും ഡീസലിനും വോട്ട് ചെയ്ത അടയാളവുമായെത്തുന്നവര്‍ക്ക് ലിറ്ററിന് 50 പൈസ നിരക്കില്‍ കുറച്ച് നല്‍കുമെന്ന് സംഘടനാ നേതാക്കള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ജംഷഡ്പൂരിലെ ഇരുചക്ര വാഹന വ്യാപാരികള്‍ ഇന്ന് ബൈക്കുകള്‍ വാങ്ങാന്‍ വരുന്നവര്‍ വോട്ട് ചെയ്തിട്ടാണ് വരുന്നതെങ്കില്‍ 1000 രൂപയുടെ ഡിസ്‌കൗണ്ട് നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 1000 രൂപ വരെ പ്രതിദിന ഫീസ് വാങ്ങുന്ന ഡോക്ടര്‍മാര്‍ ഇന്നത്തെ ചികിത്സ സൗജന്യമായി നല്‍കുമെന്നും അറിയിച്ചു.
രാജ്യത്ത് പോളിങ് ശതമാനം ഉയര്‍ത്തുന്നതിനായി അണിചേരാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആഹ്വാന പ്രകാരമാണ് ഓഫര്‍ പെരുമഴയുമായി സംഘടനകളും സ്ഥാപനങ്ങളും മുന്നിട്ടിറങ്ങിയത്.
Discussion about this post