തിരുവനന്തപുരത്തെ കള്ളവോട്ട് ആരോപണ വിഷയത്തില്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയെന്ന് സൂചന. പൊന്നമ്മാളുടെ കൈയിൽ മഷി പുരട്ടിയത് വേണ്ടത്ര പരിശോധനയില്ലാതെയെന്ന് കണ്ടെത്തി. ആരോപണം ഉന്നയിച്ച പൊന്നമ്മാളിന്റെ വോട്ട് ഇവിടെയല്ല. ഇവരുടെ മേൽവിലാസം വ്യത്യസ്തമാണ്. എന്നാൽ ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ വോട്ടറെ ബൂത്തിലേക്ക് കടത്തിവിട്ടത് രേഖകള്‍ കൃത്യമായി പരിശോധിക്കാതെയാണ്. ഉദ്യോഗസ്ഥരുടെ വീഴ്ച പ്രിസൈഡിങ് ഓഫിസര്‍ വോട്ടര്‍ക്ക് എഴുതിനല്‍കി.നടപടി കള്ളവോട്ടിന് ശ്രമമെന്ന് ആരോപണമുയര്‍ന്നതിനുപിന്നാലെയാണ്.
തിരുവനന്തപുരം പാൽകുളങ്ങര യുപി സ്കൂളിലെ 37–ാം ബൂത്തിൽ കള്ളവോട്ടെന്ന് ആരോപണം ഉയർന്നിരുന്നു. പൊന്നമ്മാൾ ഭഗവതി എന്ന 78 കാരിയാണ് ആരോപണവുമായി എത്തിയത്. വോട്ടിന് കൈയിൽ മഷി പുരട്ടിയതിന് ശേഷം വോട്ട് ചെയ്യുന്നത് നിഷേധിച്ചു. മറ്റൊരാൾ വോട്ട് ചെയ്തെന്ന് ബൂത്ത് ഏജൻുമാർ അറിയിച്ചതിനെ തുടർന്നാണ് വോട്ട് നിഷേധിച്ചത‌്
Discussion about this post