കള്ളവോട്ട് ചെയ്യുന്നത് ചോദ്യം ചെയ്ത ബിജെപി ബൂത്ത് ഏജന്റിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ധിച്ചതായി ആരോപണം. കാസര്‍ഗോഡ് ഉദുമ നിയോജക മണ്ഡലത്തിലെ 132 ആം ബൂത്തായ കൂട്ടക്കനി സ്കൂളിലെ ബിജെപി ബൂത്ത് ഏജന്റായ സന്ദീപിനെയാണ് മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്.
ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമന്റെ മകന് പത്മകുമാറിന്റെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായിട്ടാണ് പരാതി.
സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് ജില്ലാ കളക്ടര്‍ക്കും ഡിവൈഎസ്പിയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.
കാസര്‍ഗോഡ് തെക്കില്‍ യു.ഡി.എഫ് ബൂത്ത് ഏജന്റിന് കുത്തേറ്റു. യു.ഡി.എഫ് പ്രവര്‍ത്തകനായ ജലീലിനാണ് കുത്തേറ്റത്. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Discussion about this post