തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന അറുമുഖ സ്വാമി കമ്മീഷന്റെ നടപടികൾക്ക് സുപ്രീം കോടതി സ്റ്റേ.
കമ്മീഷന്റെ നടപടിക്രമങ്ങൾ ചോദ്യം ചെയ്ത് ചെന്നൈ അപ്പോളോ ആശുപത്രി നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. നേരത്തെ മദ്രാസ് ഹൈക്കോടതിയെ ഈ ആവശ്യവുമായി സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളിയിരുന്നു.
അന്വേഷണം ആശുപത്രിയുടെ പേരിന് കളങ്കമുണ്ടാക്കുന്നുവെന്നും കമ്മീഷനെ നിയമിച്ച സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നും അപ്പോളോ ആവശ്യപ്പെട്ടിരുന്നു.
ഡിഎംകെ അധികാരത്തിൽ എത്തിയാൽ ജയലളിതയുടെ മരണകാരണം സംബന്ധിച്ച് വ്യക്തമായ അന്വേഷണം പ്രഖ്യാപിക്കുമെന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് അറുമുഖ സ്വാമി കമ്മീഷന്റെ അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീം കോടതി ഉത്തരവ് വന്നിരിക്കുന്നത് .
ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഉറ്റതോഴിയായിരുന്ന ശശികലയും സംശയ നിഴലിലാണ്.
Discussion about this post