സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെയുള്ള ലൈംഗീകാരോപണത്തില്‍ പരാതിക്കാരി ഹാജരായി. സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് എസ്.എ. ബോബ്ഡെ തലവനായ മൂന്നംഗസമിതിക്കു മുൻപാകെയാണ് സുപ്രീംകോടതി മുൻ ജീവനക്കാരി കൂടിയായ പരാതിക്കാരി ഹാജരായത്.
സമിതിയ്ക്ക് മുന്‍പാകെ പരാതിക്കാരി തെളിവുകളും രേഖകളും ഹാജരാക്കി . യുവതി നല്കിയ രേഖകള്‍ ജനറല്‍ രജിസ്റ്റാര്‍ ജനറല്‍ സമതിയ്ക്ക് കൈമാറി . മൊഴിയെടുക്കുമ്പോള്‍ പരാതിക്കാരിയുടെ അഭിഭാഷകനെ അനുവദിച്ചില്ല . ജസ്റ്റീസ് എസ്.എ. ബോബ്ഡെയ്ക്കൊപ്പം ജസ്റ്റീസുമാരായ എൻ.വി. രമണ, ഇന്ദിരാ ബാനർജി എന്നിവർ കൂടി ഉൾപ്പെട്ട സമിതിയാണ് പരാതി അന്വേഷിക്കുന്നത്.
ചീഫ് ജസ്റ്റിസിന്റെ വസതിയില്‍വച്ച് തന്നോട് മോശമായി പെരുമാറി എന്നാണു ജീവനക്കാരിയുടെ പരാതി . ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിലെ മുഴുവന്‍ ജഡ്ജിമാര്‍ക്കും തെളിവുകള്‍ സഹിതം സത്യവാങ്മൂലം നല്‍കിയിരുന്നു.
Discussion about this post