കളമശേരി മണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 83 ല്‍ റീ പോളിങ് നടക്കും.ഏപ്രിൽ 30 ന് രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് റീപോളിങ് നടക്കുക. ജില്ലാ വരണാധികാരിയാണ് ഇക്കാര്യം അറിയിച്ചത്. ചെയ്തതിനേക്കാൾ അധികം വോട്ടുകൾ മെഷീനിൽ കണ്ടെത്തിയതിനെ തുടർന്നാണ് റീപോളിങ് നടത്താൻ തീരുമാനിച്ചത്.
പോള്‍ ചെയ്തതിനേക്കാള്‍ 43 വോട്ടുകള്‍ അധികമായി കണ്ടെത്തിയ കളമശേരിയിലെ ബൂത്ത് നമ്പര്‍ 83-ല്‍ റീപോളിങ് നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചിരുന്നു.
പോളിങ് ദിനത്തില്‍ സംസ്ഥാനത്ത് ആകെ 840 വിവി പാറ്റ് മെഷീനുകള്‍ കേടായെന്നും 397 വോട്ടിങ് മെഷീനുകള്‍ക്ക് തകരാര്‍ സംഭവിച്ചെന്നും ടിക്കാറാം മീണ അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് 2019 ന്റെ മൂന്നാം ഘട്ട വോട്ടെടുപ്പില്‍ കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിൽ ഏപ്രിൽ 23 നാണ് വിധിയെഴുത്ത് നടന്നത്.
Discussion about this post