കാസര്‍കോട്ടെ കള്ളവോട്ട് ആരോപണത്തില്‍ റിട്ടേണിംഗ് ഓഫീസര്‍മാരോട് അടിയന്തരമായി റിപ്പോര്‍ട്ട് തേടിയതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീന. കണ്ണൂര്‍ , കാസര്‍ഗോഡ് കലക്ടര്‍മാരോടാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.
കള്ളവോട്ട് നടന്നിട്ടുണ്ടെങ്കില്‍ അത് ഗുരുതരമായ തെറ്റാണ് . ഇക്കാര്യത്തില്‍ കലക്ടര്‍മാരോട് അടിയന്തര റിപ്പോര്‍ട്ടാണ് തേടിയിരിക്കുന്നത് . റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.
അസി.റിട്ടേണിങ് ഓഫീസറുടേയും പ്രിസൈഡിങ് ഓഫീസറുടെയും ഒത്താശയില്ലാതെ കള്ളവോട്ടുകള്‍ നടക്കാന്‍ സാധ്യതയില്ല . നമ്മുക്ക് റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post