ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് വിഹിതം ഇരുപത് ശതമാനത്തിനടുത്ത് എത്തിയെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2014ല്‍ 10.13 ശതമാനമായിരുന്നത് ഇരട്ടിയാകുമെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഇടതുമുന്നണിയുടെ വോട്ടില്‍ ഏഴ് ശതമാനത്തിന്റെയും യുഡിഎഫിന്റെ മൂന്നു ശതമാനത്തിന്റെയും കുറവുണ്ടാകും.
20 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി ഒന്നാം സ്ഥാനത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. തിരുവനന്തപുരം, നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, കാട്ടാക്കട, അരൂര്‍, അമ്പലപ്പുഴ, അടുര്‍, കോന്നി, റാന്നി, ആറന്മുള, തിരുവല്ല, കാഞ്ഞിരപ്പള്ളി, തൃശൂര്‍, പുതുക്കാട്, മണലൂര്‍, മലമ്പുഴ, പാലക്കാട്, മഞ്ചേശ്വരം, കാസര്‍കോട് എന്നിവയാണ് ബിജെപി ഒന്നാമത് എത്തുന്ന മണ്ഡലങ്ങള്‍.
Discussion about this post