തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച് ഇന്നുവരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പിടിച്ചെടുത്തത് 781 കോടി രൂപയുടേത് ഉൾപ്പെടെ 3244 കോടി വിലവരുന്ന സാധന സാമഗ്രികൾ . 245 കോടി വില വരുന്ന മദ്യം ,1193 കോടിയുടെ മയക്കുമരുന്ന് , 970 കോടി മൂല്യം വരുന്ന സ്വർണ്ണം ,52 കോടിയുടെ മറ്റു സാമഗ്രികൾ എന്നിവയാണ് പിടിച്ചത് .
2014 ലെ തെരഞ്ഞെടുപ്പ് വേളയിൽ 303.86 കോടി രൂപയാണ് പണമായി കിട്ടിയത് . കേരളത്തിൽ നിന്ന് 8.56 കോടി രൂപയുടെ കറൻസി ,54 ലക്ഷം രൂപ വില വരുന്ന മദ്യം , 22.13 കോടിയുടെ മയക്കു മരുന്ന്,3.26 കോടിയുടെ സ്വർണ്ണവും , മറ്റാഭരണങ്ങളുമാണ് പിടിച്ചെടുത്തത് .
തമിഴ്നാട്ടിൽ നിന്നാണ് ഏറ്റവും കൂടുതൽ പണം പിടിച്ചത് 215.37 കോടി രൂപ . ആന്ധ്രാപ്രദേശില്‍നിന്ന് 137.27 കോടിയും കര്‍ണാടകത്തില്‍നിന്ന് 39.41 കോടിയും മഹാരാഷ്ട്രയില്‍നിന്ന് 52.91 കോടിയും തെലങ്കാനയില്‍നിന്ന് 69 കോടിയും പിടിച്ചെടുത്തു .
Discussion about this post