ബുര്‍ക്കിനഫാസോ: ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനഫാസോയില്‍ ക്രിസ്ത്യന്‍ ദേവലായത്തിന് നേരെ നടന്ന ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ പുരോഹിതനും ഉള്‍പ്പെടുന്നു. സില്ഗദിജി ഗ്രാമത്തിലെ പ്രൊട്ടസ്റ്റന്റ് പള്ളിയിലാണ് സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തിട്ടില്ല.
പ്രാര്‍ഥനക്ക് ശേഷം ആളുകള്‍ പള്ളിക്ക് പുറത്തേക്ക് വരുന്ന സമയത്താണ് ബൈക്കിലെത്തിയ ആയുധധാരികളായ അക്രമികള്‍ വെടിയുതിര്‍ത്തത്.ആക്രമണത്തിന് ശേഷം രണ്ട് പേരെ കാണാതായെന്ന് റിപ്പോര്‍ട്ടുണ്ട്.
വെള്ളിയാഴ്ച കിഴക്കന്‍ ബുര്‍ക്കിനഫാസോയില്‍ നടന്ന വ്യത്യസ്ത വെടിവെപ്പില്‍ അഞ്ച് അധ്യാപകര്‍ കൊല്ലപ്പെട്ടിരുന്നു. ജനസംഖ്യയില്‍ 60 ശതമാനം മുസ്ലിംകളുള്ള ബുര്‍ക്കിനഫാസോയില്‍ 25 ശതമാനം ക്രൈസ്തവരാണ്. ബുര്‍ക്കിനഫാസോയില്‍ വര്‍ഗീയതയുടെ പേരില്‍ ആക്രമണം നടക്കുന്നത് ആദ്യ സംഭവമാണെന്ന് സര്‍ക്കാര്‍ വക്താവ് റെമി ഫുള്‍ഗാന്‍സ് ഡന്ഗിനൗ പറഞ്ഞു.
Discussion about this post