മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് ഇന്ത്യയുടെ നയതന്ത്രവിജയമെന്ന് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്.പാക്കിസ്ഥാനെ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടാനുള്ള പ്രധാനമന്ത്രിയുടെ ശ്രമത്തിന്റെ വിജയമാണ് ഇന്നലെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സമീപകാലത്ത് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യ നേടിയ ഏറ്റവും വലിയ നയതന്ത്ര വിജയങ്ങളിലൊന്നാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യു.എന്‍ നടപടി. 10 വര്‍ഷം നീണ്ട ശ്രമത്തിനൊടുവിലാണ് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യന്‍ നീക്കങ്ങള്‍ വിജയിച്ചത്. മസൂദ് അസ്ഹറിന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ ലോകരാജ്യങ്ങള്‍ക്ക് ബോധ്യമായെന്ന് വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചു.
Discussion about this post