ഭോപ്പാലില്‍ ക്ഷേത്ര ദര്‍ശനത്തിനുപോയ 12 കാരിയെ ബലാത്സംഗം ചെയ്ത ശേഷം കല്ലുകൊണ്ട് തലക്കടിച്ചു കൊന്നു. 16 കാരിയായ ബന്ധുവിനോടൊപ്പമാണ് പെണ്‍കുട്ടി ക്ഷേത്രത്തില്‍ പോയത്.ചൊവ്വാഴ്ച്ച വൈകുന്നേരം ക്ഷേത്രത്തിലേക്ക് പോകും വഴിയാണ് പെണ്‍കുട്ടിയെ ഒരാള്‍ തട്ടികൊണ്ടുപോകുന്നത്. ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബലമായി കൊണ്ടുപോയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനുശേഷം കല്ലുപയോഗിച്ച് പെണ്‍കുട്ടിയെ തലയ്ക്കടിച്ച് കൊന്നു. ഈ സംഭവം നടക്കുമ്പോള്‍ ബന്ധു പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്നില്ലെന്ന് പോലിസ് പറയുന്നു.
പ്രായപൂര്‍ത്തിയാവാത്ത കൂടെയുണ്ടായിരുന്ന കുട്ടിയെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അയല്‍വാസിയായ യുവാവിനെയും പോലീസ് അറസ്റ്റു ചെയ്തു.
ബുധനാഴ്ച്ച രാവിലെയാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെടുന്നത്. സംഭവം തെരഞ്ഞെടുപ്പില്‍ സജീവമ ചര്‍ച്ചയായി. ഭോപ്പാല്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാ ടാക്കൂര്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി കമല്സാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നെന്നും പെണ്‍കുട്ടിയ്ക്ക് വേണ്ടി തങ്ങള്‍ പ്രതികാരം ചെയ്യുമെന്നും പ്രഗ്യാ സിങ്ങ് ടാക്കൂര്‍ ട്വീറ്റ് ചെയ്തു.
Discussion about this post