ആംആദ്മി പാര്‍ട്ടി എംഎല്‍എ അനില്‍ ബാജ്പായ് ബിജെപിയില്‍ ചേര്‍ന്നു.ദില്ലി ഗാന്ധി നഗര്‍ നിയമസഭാ മണ്ഡലത്തിന് നിന്നുള്ള എംഎല്‍എയാണ് അനില്‍ ബാജ്പേയ്.കേന്ദ്രമന്ത്രി വിജയ് ഗോയലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ബിജെപി പ്രവേശനം.
14 ആം ആദ്മി പാർട്ടി എംഎൽഎമാർ ബിജെപിയിലേക്ക് വരുമെന്ന് കേന്ദ്രമന്ത്രി വിജയ് ഗോയൽ നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ ആം ആദ്മി പാർട്ടിയുടെ നേതാക്കളെ വിലയ്ക്കെടുക്കാൻ കഴിയില്ലെന്നായിരുന്നു ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാളിന്റെ മറുപടി. ഇതിന് തൊട്ടുപിന്നാലെയാണ് ആം ആദ്മി പാർട്ടിയുടെ എംഎൽഎമാരിൽ ഒരാൾ ബിജെപിയിൽ ചേർന്നത്.
Discussion about this post