ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പിനിടെ കശ്മീരിലും പശ്ചിമ ബംഗാളിലും അക്രമം. ജമ്മുകശ്മീരിലെ പുല്‍വാമയിലുള്ള ഒരു പോളിങ് ബൂത്തില്‍ ഗ്രനേഡ് ആക്രമണമുണ്ടായി. ആര്‍ക്കും കാര്യമായ പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗാളിലെ ബാരക്പുരില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് നേരെ ആക്രമണമുണ്ടായി. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി എന്നിവർക്കു പുറമേ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, സ്മൃതി ഇറാനി, രാജ് വർധൻ സിങ് റാത്തോഡ്, സമാജ്‌വാദി പാർട്ടിയുടെ പൂനം സിൻഹ, രാജീവ് പ്രതാപ് റൂഡി, അർജുൻ മുണ്ട, റാം വിലാസ് പാസ്വാന്റെ മകൻ ചിരാഗ് എന്നിവരും ഈ ഘട്ടത്തിൽ ജനവിധി തേടുന്നു.
Discussion about this post