അരുവിക്കര: മുന്നണി മുഖ്യധാര രാഷ്ട്രീയം മടുത്തവരുടെ പ്രതിഷേധവോട്ടുകളാണ് അരുവിക്കരയില്‍ നാലാം സ്ഥാനത്ത് എത്തിയത്. നോട്ട നേടിയത് 1430 വോട്ടുകള്‍. പി.സി ജോര്‍ജ്ജ് അവതരിപ്പിച്ച, എസ്ഡിപിഐ പോലുള്ള രാഷ്ട്രീയ കക്ഷികള്‍ പിന്തുണച്ച ,അഴിമതി വിരുദ്ധ മുന്നണി നിര്‍ത്തിയ സ്വതന്ത്രന്‍ നേടിയത് വെറും 1197 വോട്ടുകളാണ്. മുവ്വായിരത്തോളം വോട്ടുകള്‍ നേടി ഭരണവിരുദ്ധ പ്രതിഷേധം പ്രകടിപ്പിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്ന പി.സി ജോര്‍ജ്ജിന്റെ സ്ഥാനാര്‍ത്ഥി ഒരു പൊതു സ്വതന്ത്രനേക്കാള്‍ വലിയ നേട്ടമൊന്നും കൊയ്തില്ല അരുവിക്കരയില്‍. വര്‍ഗ്ഗീയ ശക്തികളുടെ കൂട്ട് പിടിച്ച് തല്‍ക്കാലം തട്ടികൂട്ടിയുണ്ടാക്കുന്ന മുന്നണിയോടും സ്ഥാനാര്‍ത്ഥികളോടും അരുവിക്കര മുഖ്ം തിരിച്ചു എന്നുവേണം കരുതാന്‍. എസ്ഡിപിഐ പോലുള്ള തീവ്രനിലപാടുകളുള്ള സംഘടനകളെ ജനാധിപത്യം അരുവിക്കരയില്‍ തിരസക്കരിച്ചുവെന്ന് വ്യക്തം.
ഇതിന് മാറ്റൊരു ഉദാഹരണമാണ് അബ്ദുള്‍ നാസര്‍ മദനി ചെയര്‍മാനായുള്ള പിഡിപിയുടെ പ്രകടനം. മദനി കഴിഞ്ഞാല്‍ പിഡിപിയിലെ ഏറ്റവും പ്രമുഖനായ വ്യക്തിയാണ് പിഡിപി സ്ഥാനാര്‍ത്ഥിയായ പൂന്തുറ സിറാജ്. 703 വോട്ടുകളാണ് പൂന്തുറ സിറാജ് നേടിയത്. ശക്തമായ പ്രചരണം അഴിച്ചു വിട്ടിട്ടും വോട്ടര്‍മാരിലെത്താന്‍ ഈ രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കും കഴിഞ്ഞില്ല.
സ്വതന്ത്രനായ അഡ്വക്കറ്റ് പി.കെ സുകുമാരന്‍ 481 വോട്ടുകളും, അഡ്വ.സുനില്‍ എം കാരാനി 422 വോട്ടുകളും നേടിയ ഇടത്താണ് പിഡിപിയുടെയും, കെ ദാസിന്റെ ദയനീയ വോട്ട് പിടുത്തം എന്നത് ശ്രദ്ധേയം.
ശക്തമായ പ്രചരണം അഴിച്ച് വിട്ട മുന്നണി, ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്നില്‍ നോട്ടയ്ക്ക് പിറകിലായത് പിഡിപി പോലുള്ള ചെറു കക്ഷികളുടെ ഭാവിയ്ക്ക് തന്നെ വലിയ വെല്ലുവിളി ഉയര്‍ത്തും. മുന്നണിയോട് വിലപേശി കൂടെ നില്‍ക്കുക എന്നതിലുപരി തനിച്ചു നിന്നാല്‍ നാണക്കേടാകുമെന്ന മുന്നറിയിപ്പാണ് പിഡിപി,എസ്ഡിപിഐ പോലുള്ള കക്ഷികള്‍ക്ക് അരുവിക്കര തെരഞ്ഞെടുപ്പ് നല്‍കുന്ന പാഠം.
Discussion about this post