50 ശതമാനം വോട്ടു രസീതുകള്‍ എണ്ണേണ്ടതില്ലെന്ന സുപ്രിം കോടതി ഉത്തരവിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നല്കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി.
ഒരു മണ്ഡലത്തിലെ 5 ബൂത്തിലെ വിവിപാറ്റ് രസീതുകള്‍ എണ്ണിയാല്‍ മതിയെന്ന തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടായിരുന്നി 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ഹര്‍ജി നല്‍കിയത്. അതേസമയം പുനഃപരിശോധന ഹര്‍ജിയെ ശക്തമായി എതിര്‍ത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് രംഗത്ത് വന്നിരുന്നു.
50 ശതമാനം വോട്ടു രസീതുകള്‍ എണ്ണുകയാണെങ്കില്‍ ഫലപ്രഖ്യാപനത്തിന് ഒമ്പത് ദിവസമെങ്കിലും വേണ്ടി വരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വാദിച്ചതിനെ തുടര്‍ന്നാണ് ഒരു മണ്ഡലത്തിലെ അഞ്ച് യന്ത്രങ്ങളുടെ രസീതുകള്‍ എണ്ണാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാല്‍ ഇത് പോരെന്നാണ് പുനഃപരിശോധന ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
Discussion about this post