ബിഹാറിലെ മുസാഫിര്‍പൂരിലെ പോളിംഗ് കേന്ദ്രത്തിന് സമീപത്തെ ഹോട്ടലില്‍ നിന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ പിടിച്ചെടുത്തു. അഞ്ച് വോട്ടിംഗ് യന്ത്രങ്ങൾ, രണ്ട് ബാലറ്റ് യൂണിറ്റ്, ഒരു കണ്‍ട്രോള്‍ യൂണിറ്റ്, രണ്ട് വിവിപാറ്റ് യന്ത്രങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പ് ദിവസം തിങ്കളാഴ്ചയാണ് വോട്ടിംഗ് യന്ത്രങ്ങൾ ഹോട്ടൽ മുറിയിൽ നിന്നും കണ്ടെടുത്തത്.
സംഭവത്തെ തുടർന്ന് വലിയ പ്രതിഷേധമാണ് സ്ഥലത്തുണ്ടായത്. മുസാഫർപൂർ എസ്ഡിഒ കുന്ദൻ കുമാർ സ്ഥലത്തെത്തി വോട്ടിംഗ് യന്ത്രങ്ങൾ പിടിച്ചെടുത്തു. സെക്‌ടർ മജിസ്‌ട്രേറ്റ് അവേശ് കുമാറിനായിരുന്നു ഈ വോട്ടിംഗ് യന്ത്രങ്ങളുടെ ചുമതല ഉണ്ടായിരുന്നത്.
ഡ്രൈവർ മറ്റൊരു ബൂത്തിൽ വോട്ട് ചെയ്യാൻ പോയതിനാലാണ് ഹോട്ടലിൽ വിവിപാറ്റുകളും കൺട്രോൾ യൂണിറ്റും സൂക്ഷിച്ചതെന്ന് അവേഷ് കുമാർ പറയുന്നു. ഇയാൾക്കെതിരെ വകുപ്പുതല നടപടി ഉണ്ടാകും. തിങ്കളാഴ്ച ബിഹാറിലെ അഞ്ച് മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
Discussion about this post